Category: Short Tales
-
എന്തിനധികം പറയുന്നു!
ബഹളം വെക്കുന്ന കിളികളുടെ ശബ്ദം കേട്ടുണര്‍ന്ന് ജനാലയിലൂടെ നോക്കി. മഴ ചാറുന്നുണ്ട്. നല്ലൊരു മഴപെയ്തു തീര്‍ന്നൊരു ലക്ഷണവുമുണ്ട്. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തിറങ്ങി. നീണ്ടുകിടക്കുന്നപച്ചപ്പാടങ്ങള്‍ മഴയില്‍ കുളികഴിഞ്ഞു തിളങ്ങി നില്‍ക്കുന്നു. നടന്നത്ര ദുരം ബാക്കിയില്ലജീവിതത്തിലിനിയെങ്ങിലും ക്ഷീണിച്ചിരിക്കുന്നു. ഇനി മുന്നോട്ടു നടക്കാന്‍ വയ്യെന്നൊരു തോന്നല്‍തുടങ്ങിയിട്ടുണ്ട്. ഈ അവധിക്കാലം കഴിഞ്ഞൊരു യാത്രയുടെ ഭയം വല്ലാതെ അലട്ടുന്നു. എവിടെയോ തുടങ്ങിഎവിടെയോ എത്തി നില്‍ക്കുന്ന ജീവിതമെന്ന കഥ. ഇത്ര കാലം ഓട്ടത്തിനിടയില്‍ പഴയതൊന്നുംഓര്‍ത്തെടുക്കാന്‍ സമയമോ സൌഈകര്യമോ ഇല്ലായിരുന്നു. ഇന്നിപ്പോള്‍ ആഗ്രഹിക്കുമ്പോള്‍ ഓര്‍മകളെല്ലാംമങ്ങിത്തുടങ്ങിയിരിക്കുന്നു. അയാള്‍… Read more
-
തൂക്കുപാത്രം
ഒരൊഴിവുകാലത്തു, രാവിലെ ഒരു കപ്പു കാപ്പിയും അന്നത്തെ പത്രവും എടുത്തു ഉമ്മറത്തിണ്ണയിലിരുന്നു.കുട്ടികൾ പുതിയ കാഴ്ചകൾ കണ്ടു മുറ്റത്തു ഓടിനടക്കുന്നു.എല്ലാം കൗതുകമാണവർക്കു.രണ്ടു കൊല്ലത്തിനു ശേഷം നാട്ടിൽ വന്നതാണ്.രാവിലെ പെയ്ത ചാറ്റിൽ മഴയിൽ പൂക്കളിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ വീഴാതെ പൂക്കൾ പറിച്ചെടുക്കാൻ നോക്കുകയാണവർ.കൈകളിൽ പൂക്കൾ നിറഞ്ഞപ്പോൾ അവർ ചുറ്റും നോക്കി.കൃത്യസമയത്തു അമ്മ ഗേറ്റുകടന്നു വന്നു.കയ്യിലൊരു ചെറിയ തൂക്കുപാത്രമുണ്ട്.അമ്പലത്തിൽ നിന്നുള്ള വരവാണ്. കുട്ടികൾ ഉത്സാഹത്തോടെ അമ്മയുടെ അടുത്തേക്കോടി.അവർക്കാ തൂക്കുപാത്രം വേണം,പൂക്കളിടാൻ.അമ്മ തൂക്കുപാത്രത്തിൽ നിന്നും പിടിവിടാതെ കുട്ടികളോട് പറഞ്ഞു,’വാ മക്കളെ,അമ്മമ്മ വേറെ പാത്രം… Read more
-
ഓർമ്മപ്പൂക്കൾ
തുടർച്ചയായി അലട്ടിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് അമ്മയ്ക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു, സാരല്യ…. നിത്യദു:ഖം എന്നൊരു വിധിയുണ്ട് അമ്മക്ക് ജാതകത്തിൽ ,ദേഹത്തിനും മന:സ്സിനും ആയി എന്നും ദു:ഖമെന്നർത്ഥം. വിധിയല്ലേ ….? ആർക്കും നിഷേധിക്കാനോ മറികടക്കാനൊ പറ്റില്ലല്ലോ. പറയുമ്പോൾ ശബ്ദമിടറുകയോ കണ്ണു നിറയുകയോ ചെയ്തിരുന്നില്ല. വിധിയോടുള്ള സമർപ്പണമായിരുന്നു കണ്ണുകളിൽ . അതുകൊണ്ട് തന്നെ ജീവിതം കരഞ്ഞു തീർക്കില്ലെന്ന് നിർബന്ധമുണ്ടായിരുന്നു.അനന്തമായ മരുഭൂമിയിൽ അലഞ്ഞ് കയ്യ്‌നിറയേ പൂക്കളുമായി വന്ന് എന്നും മന:സ്സിൽ ഓണപ്പൂക്കളങ്ങളൊരുക്കി. മനസ്സിൽ വിരിയിക്കുന്ന പൂക്കളങ്ങൾ ഓണക്കാലത്തു മുറ്റത്തും കാണാമായിരുന്നു. എന്നും ഓർമയിൽ… Read more
-
മഴ
ഒരാഴ്ചയായി വിടാതെ പിടികൂടിയിരുന്ന പനിയുടെ മയക്കത്തിൽ നിന്നുണർന്നപ്പോൾ,വെറുതെയൊന്ന് ,ജനാലവിരികൾ വലിച്ചുമാറ്റി പുറത്തേക്കുനോക്കി. മേഘങ്ങൾ നിറഞ്ഞ ആകാശം. മഴ ചാറി ക്കൊണ്ടിരിക്കുന്നു.ഇവിടെ മഴയുടെ താളം അറിയാൻ കഴിയുന്നില്ല. മഴയെ കൈക്കുമ്പിളിലേൽക്കാൻ തേങ്ങോലകളോ മരങ്ങളോ ഇല്ല. മഴ അതിൻ്റെ സ്വാഭാവിക താളത്തിൽ എന്തിനോ വേണ്ടി പെയ്തിറങ്ങുന്നു. മഴയോട് ഞാൻ മൗനമായി പറഞ്ഞത് മഴ കേട്ടു. എന്റെ ദുഃഖം മനസ്സിലാക്കിയ മഴ കാറ്റിനെ കൂട്ടുപിടിച്ചെന്റെ ജനൽപ്പാളികളിൽ താളമിട്ടു പോയി. ഞാൻ മഴയോട് പിണങ്ങാൻ തുടങ്ങിയിരുന്നു. എന്തിനിന്നു നീ വന്നെന്റെ ദുഖങ്ങളുടെ ആഴം… Read more